തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനിൽ നിന്ന് റെയിൽവേ ബന്ധിപ്പിച്ച് ആകാശപ്പാത; 3 കോടി രൂപ ചെലവ് വരുന്ന പദ്ധതി
തൃപ്പൂണിത്തുറ ∙ റെയിൽവേ സ്റ്റേഷനിൽ നിന്ന് മെട്രോ സ്റ്റേഷനിലേക്ക് ആകാശ നടപ്പാത നിർമിക്കാനുള്ള നടപടി തുടങ്ങിയതായി ഹൈബി ഈഡൻ എംപി. 3 കോടി രൂപ ചെലവ് വരുന്ന പദ്ധതിയുടെ രൂപരേഖ കെഎംആർഎൽ തയാറാക്കിയിട്ടുണ്ട്. ഇത് റെയിൽവേയ്ക്ക് സമർപ്പിക്കും. റെയിൽവേ അനുമതി നൽകുന്നതോടെ പദ്ധതി യാഥാർഥ്യമാകും. കഴിഞ്ഞ ദിവസം റെയിൽവേ ഡിവിഷനൽ മാനേജരുമായി നടന്ന ചർച്ചയിൽ കെഎംആർഎലിന്റെ പ്രോജക്ട് ലഭിക്കുന്ന മുറയ്ക്ക് അംഗീകാരം നൽകാമെന്ന് ഡിവിഷനൽ മാനേജർ അറിയിച്ചതായി എംപി പറഞ്ഞു.