‘കേരളത്തിന് അനുവദിച്ച കേന്ദ്ര ടൂറിസം പദ്ധതികള്‍ക്ക് നന്ദി അറിയിച്ചു’; കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രിയെ സന്ദര്‍ശിച്ച് മന്ത്രി മുഹമ്മദ് റിയാസ്
കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷിഖാവത്തിനെ ദില്ലിയില്‍ സന്ദര്‍ശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ടൂറിസം വകുപ്പ് സെക്രട്ടറി ബിജു ഐഎഎസ്, ടൂറിസം ഡയറക്ടര്‍ ശിഖാ സുരേന്ദ്രന്‍ ഐഎഎസ് എന്നിവരും കൂടെ ഉണ്ടായിരുന്നുവെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.
കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷിഖാവത്തിനോട്, കേരളത്തിന് അനുവദിച്ച കേന്ദ്ര ടൂറിസം പദ്ധതികള്‍ക്ക് നന്ദി അറിയിച്ചുവെന്നും പുതിയ പദ്ധതികളുടെ പ്രൊപ്പോസല്‍ സമര്‍പ്പിച്ചുവെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഡിസംബര്‍ മാസത്തില്‍ നടക്കുന്ന കേരളത്തിലെ ടൂറിസം പരിപാടിയിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു.