കടത്തിൽ മുങ്ങി യുഎസ് കുടുംബങ്ങൾ; പണച്ചുരുക്കത്തിൽ നിന്ന് കഷ്ടിച്ച് 'രക്ഷപ്പെട്ട്' ചൈന, എന്താണ് സംഭവിക്കുന്നത്
ലോകത്തെ ഏറ്റവും വലിയ സമ്പദ്‍വ്യവസ്ഥയായ യുഎസിൽ കുടുംബങ്ങളുടെ കടബാധ്യത 18.59 ലക്ഷം കോടി ഡോളറിൽ (ഏകദേശം 1,645 ലക്ഷം കോടി രൂപ) എത്തിയെന്ന് ഔദ്യോഗിക കണക്കുകൾ. ഇതു റെക്കോർഡാണ്. ഇക്കഴിഞ്ഞ ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ മാത്രം കടത്തിലുണ്ടായ വർധന 197 ബില്യൻ ഡോളറാണെന്ന് (17.43 ലക്ഷം കോടി രൂപ) ഫെഡറൽ റിസർവ് ബാങ്ക് ഓഫ് ന്യൂയോർക്കിന്റെ റിപ്പോർട്ട് വ്യക്തമാക്കി.