ഇസ്രായേലിന് മാത്രമല്ല, ഇനി സൗദി അറേബ്യക്കുമുണ്ട് ആ കരുത്ത്: വാങ്ങുന്നത് 48 എഫ്-35 ഫൈറ്റർ ജെറ്റുകൾ
142 ബില്യൺ ഡോളർ മുതല്‍ മുടക്കി ലോകത്തിലെ ഏറ്റവും വിലയേറിയ 48 എഫ്-35 ഫൈറ്റർ ജെറ്റുകൾ വാങ്ങാനൊരുങ്ങി സൗദി അറേബ്യ. ഏറ്റവും നൂതനമായ അഞ്ചാം തലമുറ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റായ എഫ്-35 ലൈറ്റ്നിംഗ് II സൗദി അറേബ്യയ്ക്ക് ലഭിക്കാനുള്ള നീക്കം അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണിൽ വേഗത്തിൽ പുരോഗമിക്കുന്നുവെന്നാണ് അന്താരാഷ്ട്ര വാർത്ത ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.