താരിഫ് നയം അമേരിക്കയെ സമ്പന്നമാക്കി; ഓരോ യു.എസ് പൗരനും 2000 ഡോളർ വീതം നല്‍കും- ട്രംപ്
വാഷിങ്ടണ്‍: തന്റെ കടുത്ത താരിഫ് നയങ്ങള്‍ അമേരിക്കയെ ലോകത്തിലെ ഏറ്റവും സമ്പന്നവും ഏറ്റവും ആദരിക്കപ്പെടുന്നതുമായ രാജ്യമാക്കി മാറ്റിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ താരിഫ് നയത്തെ ന്യായീകരിച്ച ട്രംപ് അതിന്റെ എതിരാളികളെ വിഡ്ഢികള്‍ എന്നും വിശേഷിപ്പിച്ചു.
ട്രംപ് ഭരണകൂടത്തിന്റെ താരിഫുകളുടെ നിയമസാധുതയെക്കുറിച്ച് യുഎസ് സുപ്രീം കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരിഫ് നയത്തെ ന്യായീകരിച്ചുള്ള ട്രംപിന്റെ പരാമര്‍ശങ്ങള്‍.