മലയാളികളുടെ കഴിവും ഊർജവും മത്സരക്ഷമതയും ലോകോത്തരമെന്ന് യുഎഇ മന്ത്രി
അബുദാബി ∙ മലയാളികളുടെ കഴിവും ഊർജവും മത്സരക്ഷമതയും ലോകോത്തരമെന്ന് യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ. മുഖ്യമന്ത്രി പിണറായി വിജയനെ സ്വീകരിക്കാൻ അബുദാബി സിറ്റി ഗോൾഫ് ക്ലബ്ബിൽ സംഘടിപ്പിച്ച മലയാളോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.