ലോകത്തുള്ള എല്ലാവർക്കും ' അക്കൗണ്ടിൽ പണം' നൽകും, ജോലിയെല്ലാം മസ്കിന്റെ റോബട് ചെയ്യും! ഹൈ-ടെക് ദാരിദ്ര്യനിർമ്മാർജന പദ്ധതി മനോരമ ലേഖകൻ
ഹൈ-ടെക് ദാരിദ്ര്യനിർമ്മാർജ്ജന സ്വപ്ന പദ്ധതിയുടെ പ്ലാൻ വെളിപ്പെടുത്തിയിരിക്കുകയാണ് ടെസ്‌ല കമ്പനിയുടെ മേധാവിയായ ഇലോൺ മസ്‌ക്. ലോകത്തെ പണികളെല്ലാം തന്റെ കമ്പനി നിർമ്മിച്ചുവരുന്ന റോബട്ട് ആയ ഒപ്റ്റിമസ് ചെയ്തോളുമെന്നും, ലോകത്ത് എവിടെയുമുള്ള മനുഷ്യർക്ക് ''യൂണിവേഴ്സൽ ഹൈ ഇൻകം'' നൽകുമെന്നുമാണ് 1 ട്രില്യൻ ഡോളർ പ്രതിഫലം വാങ്ങാൻ കാത്തിരിക്കുന്ന മസ്ക് പറയുന്നത്. ടെസ്‌ലയുടെ ഓഹരിയുടമകളുടെ മീറ്റിങിൽ മസ്‌ക് പറഞ്ഞത് ഒരുകാലത്ത് ഒപ്റ്റിമസിന് എല്ലാത്തരത്തിലുമുള്ള മനുഷ്യ അധ്വാനം തന്നെ ഇല്ലാതാക്കാനാകുമെന്നാണ്.