ഇന്ത്യയ്ക്കെതിരെ പുതിയ ലോഞ്ച് പാഡ് ബംഗ്ലദേശ്?; ലഷ്കർ ഭീഷണിയെന്ന് രഹസ്യാന്വേഷണ വിവരം, ജാഗ്രത
ന്യൂഡൽഹി∙ ബംഗ്ലദേശിൽനിന്ന് ഇന്ത്യയെ ആക്രമിക്കാൻ ലഷ്കർ സ്ഥാപകൻ ഹാഫിസ് സയീദ് തയാറെടുക്കുന്നുവെന്ന് രഹസ്യാന്വേഷണ വിവരം. പാക്ക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഭീകരർ ഹാഫിസ് സയീദിന്റെ നേതൃത്വത്തിലാണ് ഇന്ത്യയ്ക്കെതിരായ ആക്രമണങ്ങൾക്ക് പദ്ധതിയൊരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന വിവരം. ബംഗ്ലദേശിനെ ഒരു പുതിയ ലോഞ്ച് പാഡായി വളർത്തിയെടുക്കുന്നുവെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങൾ നൽകുന്ന സൂചന. ഒക്ടോബർ 30ന് പുറത്തുവന്ന ഒരു വിഡിയോയിൽ ഇതുസംബന്ധിച്ച പരാമർശം ഉണ്ടായിരുന്നു.