Select Location
All Locations
State
Region
City / District
വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമം: പ്രധാനമന്ത്രി

ന്യൂദല്‍ഹി: 12 വര്‍ഷത്തിനിടെ, ഭാരതം ശ്രദ്ധേയമായ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സില്‍ കുറിച്ചു. ഈ വികസനത്തിന്റെ കാതല്‍ പാവപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ക്ഷേമമായിരുന്നു. അന്ത്യോദയയുടെ തത്ത്വത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ട്, വികസനത്തിന്റെ നേട്ടങ്ങള്‍ പതിറ്റാണ്ടുകളായി പിന്നാക്കം പോയവരിലെത്തണമെന്ന് ഉറപ്പാക്കുന്നതിനാണ് നിരന്തര ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. ജന്‍ ധന്‍ അക്കൗണ്ടുകള്‍, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, സ്വച്ഛ് ഭാരത്, പ്രധാനമന്ത്രി ആവാസ് യോജന, ജല്‍ ജീവന്‍ മിഷന്‍, ആയുഷ്മാന്‍ ഭാരത് എന്നിവയുള്‍പ്പെടെയുള്ള പ്രധാന സംരംഭങ്ങള്‍ ജനങ്ങള്‍ക്ക് അന്തസും അവസരങ്ങളും മെച്ചപ്പെട്ട ജീവിത നിലവാരവും നല്കുകയെന്ന ലക്ഷ്യത്തോടെയാണ്.

 പാവപ്പെട്ടവര്‍ക്ക് മെച്ചപ്പെട്ട ജീവിത നിലവാരമുറപ്പാക്കുന്നതില്‍ സാങ്കേതികവിദ്യ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെയും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയും പിന്തുണ നേരിട്ടും സുതാര്യമായും ആളുകളിലെത്തുന്നു. ഇത് ചോര്‍ച്ച കുറയ്‌ക്കുകയും കാര്യക്ഷമത മെച്ചപ്പെടുത്തുകയും ഭരണത്തിലുള്ള വിശ്വാസം ശക്തമാക്കുകയും ചെയ്തു. പാവപ്പെട്ടവരുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ അവരുടെ ശാക്തീകരണത്തിലേക്കും വികസിത ഭാരതമെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിലേക്കുമുള്ള കൂട്ടായ പ്രസ്ഥാനമായി മാറിയത് ഇങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവരുടെ ക്ഷേമത്തിന്റെ 12 വര്‍ഷങ്ങളെന്ന ഹാഷ് ടഗോടെയാണ് പ്രധാനമന്ത്രി കുറിപ്പു പങ്കുവച്ചത്.


Janmabhumi 1 hour ago
Home Flash News