Select Location
All Locations
State
Region
City / District
ബി ബി ഗോപകുമാർ എംഎൽഎ ഗവർണറുമായി കൂടിക്കാഴ്ച നടത്തി

ബി ബി ഗോപകുമാർ എംഎൽഎ ഗവർണറുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: നിയമസഭയിലെ ബിജെപി പാർലമെന്ററി പാർട്ടി നേതാവും ചാത്തന്നൂർ എംഎൽഎയുമായ ബിബി ഗോപകുമാർ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായി കൂടിക്കാഴ്ച നടത്തി. ലോക് ഭവനിലെത്തിയ ഗോപകുമാറിനെ ഗവർണർ പൊന്നാട അണിയിച്ച് സ്വീകരിച്ചു. ചുണ്ടൻവള്ളത്തിന്റെ മാതൃകയും സമ്മാനിച്ചു. കേന്ദ്ര പദ്ധതികൾ കേരളത്തിനും ചാത്തന്നൂർ മണ്ഡലത്തിനും കൂടുതൽ ലഭ്യമാക്കുന്നതിന് പിന്തുണ നൽകണമെന്ന് ഗോപകുമാർ ഗവർണറോട് അഭ്യർഥിച്ചു. മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന ഒരു പൊതുപരിപാടിയിൽ പങ്കെടുക്കണമെന്ന ക്ഷണവും അദ്ദേഹം നൽകി. ഹിന്ദിയിൽ സംവദിച്ച ഗോപകുമാറിനോട്, സാധാരണ മലയാളികൾ ഇംഗ്ലീഷിലാണല്ലോ സംസാരിക്കാറുള്ളതെന്ന് ഗവർണർ തമാശരൂപേണ ചോദിച്ചു. താൻ ഹിന്ദി അധ്യാപകനാണെന്ന് ഗോപകുമാർ ചൂണ്ടിക്കാട്ടിയതോടെ സംഭാഷണം അതുസംബന്ധിച്ച വിഷയങ്ങളിലേക്കും നീങ്ങി

എസ്എൻഡിപി യോഗത്തിന്റെ പ്രവർത്തനങ്ങളെയും കേരളസമൂഹത്തിലുള്ള അതിന്റെ സ്വാധീനത്തെയും കുറിച്ച്, യോഗം യൂണിയൻ പ്രസിഡന്റ് കൂടിയായ ഗോപകുമാർ ഗവർണറോട് വിശദീകരിച്ചു.


Janmabhumi 1 hour ago
Home Flash News