ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബി; യൂണിറ്റിന് 12.50 രൂപ വരെ ആവശ്യപ്പെട്ട് വൈദ്യുതി കമ്പനികള്‍
ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബി. സെപ്റ്റംബര്‍ മുതല്‍ അടുത്ത വര്‍ഷം മേയ് വരെയുള്ള ഹ്രസ്വകാല കരാറിനാണ് നീക്കം. വിവിധ കമ്പനികളുമായി കരാറിലേര്‍പ്പെടാന്‍ കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മിഷനോട് അനുമതി തേടി. യൂണിറ്റിന് 12.50 രൂപവരെയാണ് വൈദ്യുതി കമ്പനികള്‍ ആവശ്യപ്പെടുന്നത്.