South India's No.1 Digital Mobile Paper
LIVE
Welcome to Smacy Media

സരൾ നിയമം കരാള നിയമമെന്ന് ജി. സുധാകരന്‍; തിരിച്ചടിച്ച് മുഖ്യമന്ത്രി

സരൾ നിയമം കരാള നിയമമെന്ന് ജി. സുധാകരന്‍; തിരിച്ചടിച്ച് മുഖ്യമന്ത്രി

​വ്യവസായങ്ങൾക്ക് അതിവേഗ അനുമതി നൽകാനുള്ള സരൾ നിയമത്തെ കരാള നിയമമെന്ന് വിശേഷിപ്പിച്ച് എതിർത്ത് ജി സുധാകരൻ നിയമസഭയിൽ. നിയമം വ്യാപകമായി തണ്ണീർത്തടങ്ങൾ നികത്തുന്നതിന് വഴിവയ്ക്കുമെന്നാണ് സുധാകരന്റെ നിലപാട്. സുധാകരനോട് യോജിച്ച പ്രതിപക്ഷം , അദ്ദേഹം അവതരിപ്പിച്ച ഭേദഗതിക്ക് അനുകൂലമായി കൈയുയർത്തി. സുധാകരന്റെ എതിർപ്പിനിടയിലും സരൾ ബിൽ പാസായി.

ഒരു സംസ്ഥാനം, ഒരു അനുമതി, ഒരു രേഖ എന്ന ആശയത്തിലൂന്നി സുഗമമായ വ്യവസായ സൗഹൃദം അന്തരീക്ഷം സൃഷ്ടിക്കുകയാണ് സരൽ ബില്ലിന്റെ ലക്ഷ്യം എന്നാണ് സർക്കാറിന്റെ അവകാശവാദം. ബിൽ പാസായാൽ വ്യാപകമായ തണ്ണീർത്തട നികത്തിലിന് വഴിവയ്ക്കുമെന്ന ജി.സുധാകരന്റെ വിമർശനo പ്രതിപക്ഷത്തിന് രാഷ്ട്രീയ നേട്ടമായി.

സുധാകരന്റെ വിമർശനത്തെ പരസ്യമായി പിന്തുണച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ തന്നെ രംഗത്തെത്തുന്നതിനും നിയമസഭ വേദിയായി.

സുധാകരന്റെ ഭേദഗതികൾ വോട്ടിനിട്ടപ്പോൾ അദ്ദേഹത്തിന് അനുകൂലമായി പ്രതിപക്ഷം കൈ ഉയർത്തി. എന്നാൽ അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്നും നിലവിലുള്ള ഒരു നിയമത്തേയും സരള്‍ മറികടക്കില്ലെന്നും വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.



സർക്കാർ ഉദ്യോഗസ്ഥരിൽ അക്കൗണ്ടബിലിറ്റി ഉറപ്പാക്കാനാണ് ബില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, ജി സുധാകരനെ നഖശിഖാന്തം വിമർശിച്ചു. സുധാകരന്റെ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സരള്‍ നിയമം വന്നാൽ കണ്ണീർത്തടം നികത്തുമെന്ന് പറയുന്ന സുധാകരൻ, ആലപ്പുഴ പുറക്കാട് മനക്കലിലുള്ള പാടശേഖരം നികത്തി എയിംസ് സ്ഥാപിക്കണമെന്ന് ശ്രദ്ധ ക്ഷണിക്കലിലൂടെ ആവശ്യപ്പെട്ടത് മുഖ്യമന്ത്രി ആയുധമാക്കി. പ്രതിപക്ഷം ഇറങ്ങിപ്പോയപ്പോൾ ബില്ല് പാസായി.

📍 tamilnadu
📰 Hindu Tamil
🕒 1 hr ago

Related News

പ്രചോദന വാക്കുകൾ
പ്രചോദന വാക്കുകൾ
ദൈനംദിന കലണ്ടർ
ദൈനംദിന കലണ്ടർ
കേരളം ഗവർണർ ഓംപ്രകാശ് മാത്തൂർ വിവേകാനന്ദപ്പാറ സന്ദർശിച്ചു
കേരളം ഗവർണർ ഓംപ്രകാശ് മാത്തൂർ വിവേകാനന്ദപ്പാറ സന്ദർശിച്ചു
⬅ Back
➕ Post Ad
To Ads ➡