ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍പ്പെട്ടയാള്‍; കോണ്‍ഗ്രസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു
മുഖ്യമന്ത്രിയെ തടഞ്ഞ കേസിലെ പ്രതി ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍പ്പെട്ടയാളെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയെ അവഹേളിക്കണമെന്ന ഉദ്ദേശത്തോടെ തടഞ്ഞു. മുഖ്യമന്ത്രിയെ പൊതുജനമധ്യത്തില്‍ ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിയുടേയും പൊലീസിന്റെയും ജോലി തടസ്സപ്പെടുത്തി എന്നിങ്ങനെയാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ശ്രീകാര്യം, തുമ്പ, മെഡി.കോളജ് സ്റ്റേഷനുകളില്‍ ചേന്തി അനിലിനെതിരെ കേസുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ചേന്തിയിലെ ശ്രീനാരായാണ ഗുരു ജയന്തി പരിപാടിയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞിട്ട്, എത്തിയില്ലെന്ന് ആരോപിച്ചാണ് അനില്‍ മുഖ്യമന്ത്രിയെ തടഞ്ഞത്. പരിപാടിയില്‍ പങ്കെടുക്കാമെന്ന ഉറപ്പ് നല്‍കിയിരുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.