'ഗീതു നിസഹായ, പല രംഗങ്ങളും റീഷൂട്ട് ചെയ്തു, ചൂടന്‍ രംഗങ്ങള്‍ തിരുകികയറ്റി'; വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് യഷ് നായകനായ ബ്രഹ്മാണ്ഡ ചിത്രം 'ടോക്സിക്' തിയറ്ററുകളിൽ വലിയ തിരിച്ചടി നേരിടുന്നതിനിടെ, ചിത്രത്തിന്റെ അണിയറയിൽ കഥയിലും ചിത്രീകരണത്തിലും ഇടപെടലുകള്‍ നടന്നുവെന്ന ആരോപണങ്ങളുമായി സംവിധായകനും നിര്‍മാതാവുമായ ആലപ്പി അഷ്റഫ്. സംവിധായികയെ പൂർണ്ണമായും ഒറ്റപ്പെടുത്തിക്കൊണ്ട് നിർമ്മാതാക്കളും വിതരണക്കാരും ചിത്രത്തിൽ നടത്തിയ കൈകടത്തലുകളാണ് വലിയ പരാജയത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.