'പ്രായം പോയി, പവർ വരട്ടെ'! ലോകത്തിലെ ഏറ്റവും കഠിനമായ 'അയൺമാൻ' ട്രയത്തലോൺ കീഴടക്കി പ്രവാസി മലയാളി
ലോകത്തിലെ ഒരു ദിവസംകൊണ്ട് നടക്കുന്ന ഏറ്റവും കഠിനമായ കായിക മത്സരമായ അയൺ മാൻ ട്രയത്തലോൺ മത്സരത്തിൽ വിജയം കുറിച്ച് ആലപ്പുഴ സ്വദേശിയായ മച്ചൂ ഷാനവാസ്. സ്പെയിനിലെ ബാർസിലോണയിൽ ഒക്ടോബർ 5ന് രാവിലെ തുടങ്ങിയ മത്സരത്തിൽ 3.8 കിലോമീറ്റർ കടലിലൂടെ നീന്തൽ 180 കിലോമീറ്റർ 42.2 കിലോമീറ്റർ ഓട്ടം എന്നിവ ഇടവേളകളില്ലാതെ 15 മണിക്കൂർ 30 മിനിറ്റുകൊണ്ടാണ് മച്ചൂ പൂർത്തിയാക്കിയത്.