‘തൊഴിൽ നൽകും യുഎഇ’; സ്വപ്ന നേട്ടം സ്വന്തമാക്കി രാജ്യം
അബുദാബി/ ദുബായ് ∙ ലോകത്ത് ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്ക് യുഎഇയിൽ. ലേബർ ഫോഴ്സ് ഗ്രോത്ത് ഇൻഡക്സ് 2025ന്റെ റിപ്പോർട്ടിലാണ് യുഎഇ ആഗോളതലത്തിൽ ഒന്നാമതെത്തിയത്. തൊഴിൽ ശക്തി, വിദേശ തൊഴിൽ ശക്തി എന്നിവയിൽ ലോകത്ത് രണ്ടാം സ്ഥാനത്തും വിദഗ്ധ തൊഴിലാളികളുടെ ലഭ്യതയിൽ മൂന്നാം സ്ഥാനത്തും തൊഴിൽ നിയമങ്ങളിൽ നാലാം സ്ഥാനത്തുമാണ് യുഎഇ.