രോഹിതിനൊപ്പം ഗില്‍ തന്നെ ഓപ്പണര്‍; പെര്‍ത്തിലെ പ്ലേയിങ് ഇലവന്‍ സാധ്യത ഇങ്ങനെ
ഇന്ത്യ– ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തിന് പെര്‍ത്തില്‍ ഞായറാഴ്ച തുടക്കമാകും. ചാംപ്യന്‍സ് ട്രോഫിക്കിപ്പുറം കോലിയും രോഹിതും ആദ്യമായി ഇറങ്ങുന്ന രാജ്യാന്തര മല്‍സരമെന്നതിനാല്‍ തന്നെ ആരാധകരും ആവേശത്തിലാണ്. ഗില്ലിന് കീഴില്‍ ഇന്ത്യയ്ക്ക് ഓസ്ട്രേലിയയെ അവരുടെ സ്വന്തം മണ്ണില്‍ തളയ്ക്കാനാകുമോ എന്നതാണ് മുന്‍താരങ്ങളടക്കം ഉറ്റുനോക്കുന്നത്. സ്വന്തം മണ്ണില്‍, സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ കളിക്കുന്നതിന്‍റെ എല്ലാ ആനുകൂല്യവും ഓസ്ട്രേലിയയ്ക്കുണ്ട്.