ജനവാസ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണം അധാർമികവും ക്രൂരവും; അപലപിച്ച് റാഷിദ് ഖാൻ
അഫ്ഗാനിസ്ഥാനിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ സാധാരണക്കാരായ നാൽപതോളം പേർ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് അഫ്ഗാൻ ടി-20 ക്യാപ്റ്റൻ റാഷിദ് ഖാൻ. പക്‌തിക പ്രവിശ്യയിലെ ഉർഗുൻ ജില്ലയിൽ വെള്ളിയാഴ്ച ഉണ്ടായ ആക്രമണത്തിൽ മൂന്ന് ക്രിക്കറ്റ് താരങ്ങളും കൊല്ലപ്പെട്ടിരുന്നു.