രണ്ട് വർഷത്തിനിടെ യുകെ വിട്ടത് 74,000 പേർ; പക്ഷേ, രാജ്യത്തേക്ക് കുടിയേറുന്നതിൽ ഇന്ത്യക്കാർ തന്നെ മുന്നിൽ
ലണ്ടൻ ∙ യൂറോപ്യൻ യൂണിയനു പുറത്തുനിന്നു യുകെ വിട്ടുപോകുന്ന ഏറ്റവും വലിയ വിഭാഗം ഇന്ത്യക്കാരാണെന്ന് ഓഫിസ് ഫോർ നാഷനൽ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒഎൻഎസ്) റിപ്പോർട്ട്. 2025 ജൂൺ വരെയുള്ള കണക്കുപ്രകാരം സ്റ്റുഡന്റ് വീസയിലുള്ള 45,000 ഇന്ത്യക്കാരും തൊഴിൽ വീസയിലുള്ള 22,000 പേരും താമസമുപേക്ഷിച്ചു മടങ്ങി. മറ്റു വീസകളിലുണ്ടായിരുന്ന 7,000 പേർ കൂടി ചേരുമ്പോൾ ആകെ 74,000 ഇന്ത്യക്കാരാണു മടങ്ങിയത്. ചൈനയാണു പട്ടികയിൽ രണ്ടാമത്.