അപകടത്തിൽ സഹയാത്രികൻ മരിച്ചാൽ ഡ്രൈവർ പ്രതിയാകും; ബ്ലഡ് മണി, സിവിൽ നഷ്ടപരിഹാരം എന്നിവ ചുമത്തും
ദുബായ് ∙ ഡ്രൈവറുടെ പിഴവോ അശ്രദ്ധയോ കാരണം അപകടമുണ്ടായി സഹയാത്രികൻ മരിച്ചാൽ ഡ്രൈവർ കുടുങ്ങും. മരിച്ചയാളിന്റെ കുടുംബത്തിന് ദയാധനം ഉൾപ്പെടെ നൽകേണ്ടിവരും. ഓടുന്ന വാഹനത്തിന്റെ വാതിൽ കൃത്യമായി അടയ്ക്കാതിരിക്കുക, യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, അമിതഭാരം കയറ്റി വാഹനം മറിയുക, മദ്യപിച്ച് ഓടിക്കുക തുടങ്ങിയ കാരണങ്ങളാൽ സഹയാത്രികർ മരിച്ചാൽ ഡ്രൈവർ കുറ്റക്കാരനാകും.