വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ വേണ്ടത് ബെംഗളൂരു-തിരുവനന്തപുരം റൂട്ടിൽ; അംഗീകരിച്ചാൽ ഗെയിം ചെയിഞ്ചറാകും
തിരുവനന്തപുരത്തെയും തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിനെയും ബന്ധിപ്പിച്ചുകൊണ്ട് പുതിയ വന്ദേഭാരത് സ്ലീപ്പർ അവതരിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ് കേരളത്തിൽ നിന്നുള്ള എംപിയായ കൊടുക്കുന്നിൽ സുരേഷ് . കേരളത്തിന് സ്ലീപ്പർ ലഭിക്കുകയാണെങ്കിൽ ഈ റൂട്ടിൽ യാത്രക്കാർക്ക് അത് വലിയ ഉപകാരമായേക്കുമെന്നാണ് ചർച്ചകൾ . ഏകദേശം 1,358 കിലോമീറ്റർ ദൂരമുള്ള ഈ പാതയിൽ നിലവിൽ സർവീസ് നടത്തുന്ന ശബരി എക്സ്പ്രസ് പോലുള്ള ട്രെയിനുകൾക്ക് 29 മണിക്കൂറിലധികം സമയമെടുക്കുന്നുണ്ട്. എന്നിരുന്നാലും ഈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ അവതരിപ്പിക്കുകയെന്നത് റെയിൽവെയെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരിക്കും.