ബംഗ്ലാദേശില്‍ ഹിന്ദുവിനെ തല്ലികൊന്നു മരത്തില്‍ കെട്ടിത്തൂക്കി കത്തിച്ചു : ശാന്തത പാലിക്കണമെന്ന് ഇടക്കാല സര്‍ക്കാര്‍
വിദ്യാര്‍ത്ഥി നേതാവ് ഷെരീഫ് ഒസ്മാന്‍ ഹാദിയുടെ മരണത്തെ തുടര്‍ന്ന് ബംഗ്ലാദേശില്‍ കലാപം രൂക്ഷം. വ്യാഴാഴ്ച രാത്രി ബംഗ്ലാദേശിലെ മൈമെന്‍സിംഗ് ജില്ലയില്‍ വെച്ച് ഇസ്ലാമിസ്റ്റുകള്‍ ഒരു ഹിന്ദുവിനെ ക്രൂരമായി കൊലപ്പെടുത്തിയതായാണ് പുറത്തുവരുന്നത്. ദിപു ചന്ദ്ര ദാസ് എന്നയാളെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. ദൈവനിന്ദ ആരോപിച്ചാണ് കൊല നടത്തിയതെന്നാണ് വിവരം. കൊലപാതകത്തിനു ശേഷം അദ്ദേഹത്തിന്റെ മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി കത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്.