ഏറ്റവും കൊടിയവിഷം സയനൈഡല്ല! അതു നിർമിക്കുന്നത് ഒരു ബാക്ടീരിയ
കൊടിയ വിഷം എന്നു കേൾക്കുമ്പോൾ പലരുടെയും മനസ്സിൽ എത്തുന്ന വാക്ക് പൊട്ടാസ്യം സയനൈഡ് എന്നായിരിക്കും. ശരിയാണ്, ലോകത്തിൽ ഏറ്റവും പ്രശസ്തിയുള്ള വിഷം പൊട്ടാസ്യം സയനൈഡാണ്. എന്നാൽ ലോകത്തിൽ ഏറ്റവും മാരകമായ വിഷങ്ങളിലൊന്നായ ബോട്ടുലിനം ടോക്സിൻ നിർമിക്കുന്നത് ഒരു ബാക്ടീരിയയാണ്. ഇതിന്റെ വളരെച്ചെറിയ അളവായ നാനോഗ്രാം ഡോസിൽ പോലും വിഷമുള്ളിൽ ചെന്നാൽ അത് വ്യക്തികളുടെ മരണത്തിനിടയാക്കുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ജർമനിയിൽ 18ാം നൂറ്റാണ്ടിൽ ഒരു ഭക്ഷ്യവിഷബാധ ഉടലെടുത്തു. ശരിയായ രീതിയിൽ പാകം ചെയ്യാത്ത ഭക്ഷണം കഴിച്ചതാണ് ഇതിനു വഴിവച്ചത്. ഈ വിഷബാധയ്ക്ക് പിന്നിൽ ബോട്ടുലിനം ടോക്സിനാണെന്ന് പിന്നീട് കണ്ടെത്തി.