ഇനി മുംബൈ യാത്ര എളുപ്പമാകും; ബെംഗളൂരു, കൊച്ചി നഗരങ്ങളെ ബന്ധിപ്പിച്ച് വിമാന സര്‍വീസുകള്‍
മുംബൈ: ക്രിസ്മസ് ദിനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മണ്ണില്‍ ആദ്യമായി ചക്രം തൊട്ടത് ബെംഗളൂരുവില്‍ നിന്നുള്ള വിമാനം. ഇന്നലെ രാവിലെ എട്ട് മണിക്ക് ലാന്‍ഡ് ചെയ്ത ഇന്‍ഡിഗോയുടെ വിമാന സര്‍വീസോടു കൂടിയാണ് പുതിയ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്. തുടര്‍ന്ന് തൊട്ടുപിന്നാലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ആകാശ എയര്‍ എന്നിവയുടെ വിമാനങ്ങളും ബെംഗളൂരുവില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും എത്തിച്ചേര്‍ന്നു. ആദ്യ ദിനം തന്നെ തിരക്കേറിയതായിരുന്നു വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം.