വിമാനത്താവളത്തിനൊപ്പം… കൊച്ചി, ചെന്നൈ, കോയമ്പത്തൂർ നഗരങ്ങളിൽ വൻ റെയിൽവേ വികസനം: അശ്വിനി വൈഷ്ണവ്
കൊച്ചി: ചെന്നൈ, കോയമ്പത്തൂർ, എറണാകുളം നഗരങ്ങളിൽ വൻ റെയിൽവേ വികസനം കൊണ്ടു വരുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. 2030നകമായിരിക്കും റെയിൽവേ വികസനം നടപ്പിലാക്കുക. വർധിച്ചുവരുന്ന ആവശ്യകത പരിഗണിച്ചാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് സ്ഥലങ്ങളിലും റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം ഉൾപ്പടെ നടപ്പിലാക്കും.