‘ഉയരത്തിൽ റോണോ’; ആദരിച്ച് ജോക്കോവിച്ച്, നാൽപതാം വയസ്സിലും ആവേശം കുറഞ്ഞിട്ടില്ലെന്ന് ക്രിസ്റ്റ്യാനോ
ദുബായ് ∙ മധ്യപൂർവദേശത്തെ മികച്ച കളിക്കാരനുള്ള ഗ്ലോബ് സോക്കർ അവാർഡ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു സമ്മാനിച്ചു. ദുബായിലെ അറ്റ്‌ലാന്റിസ് ദ് റോയലിൽ നടന്ന ചടങ്ങിൽ ടെന്നിസ് ഇതിഹാസം നൊവാക് ജോക്കോവിച്ചിൽ നിന്ന് റൊണാൾഡോ പുരസ്കാരം ഏറ്റുവാങ്ങി. തുടർച്ചയായി മൂന്നാം തവണയാണു പുരസ്കാരം നേടുന്നത്.