12 കാരന്‍ ഡി ഗുകേഷിന് അട്ടിമറിച്ചു! ബ്ലിറ്റ്‌സില്‍ ലോക ചാംപ്യനെ വീഴ്ത്തി സെര്‍ജി സ്‌ക്ലോകിന്‍ (വിഡിയോ)
ദോഹ: ക്ലാസിക്ക് ചെസ് ലോക ചാംപ്യന്‍ ഇന്ത്യയുടെ ഡി ഗുകേഷിനെ അട്ടിമറിച്ച് ലോകത്തെ അമ്പരപ്പിച്ച് 12കാരന്‍ സെര്‍ജി സ്‌ക്ലോകിന്‍. പാതി അര്‍മേനിയന്‍- റഷ്യന്‍ താരമായ സ്‌ക്ലോകിന്‍ ഫിഡെ ബ്ലിറ്റ്‌സ് ലോക പോരാട്ടത്തിലാണ് ഗുകേഷിനെ അട്ടിമറിച്ചത്. ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടിലാണ് ഇന്ത്യന്‍ താരം അട്ടിമറി തോല്‍വി നേരിട്ടത്.