ഹൃദ്രോഗ ചികില്‍സയില്‍ ചരിത്രനേട്ടവുമായി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി; ഇംപെല്ലാ സി.പി സ്മാര്‍ട്ട് അസിസ്റ്റ് വഴി 83 വയസുകാരന് പുതു ജീവന്‍
ഹൃദ്രോഗചികില്‍സാ രംഗത്ത് ചരിത്രപരമായ മുന്നേറ്റം നടത്തി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി. കടുത്ത ഹൃദ്രോഗിയായ 83 വയസുകാരനെ ആധുനിക ചികില്‍സാ സംവിധാനമായ ഇംപെല്ലാ സി.പി സ്മാര്‍ട്ട് അസിസ്റ്റ് സംവിധാനത്തിന്റെ സഹായത്തോടെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. മെഡിക്കല്‍ ട്രസ്റ്റ് സൗത്ത് ബ്ലോക്കിലെ കാത്ത്‌ലാബില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ആയ ഡോ. രാജ ശേഖര്‍ വര്‍മ്മയുടെ നേതൃത്വത്തിലാണ് ആഗോളതലത്തില്‍ ലഭ്യമായ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് കേരളത്തിലെ ഹൃദ്രോഗചികില്‍സാ രംഗത്ത് പുതിയ ചരിത്രം കുറിച്ചത്. ഇംപെല്ലാ സി.പി സ്മാര്‍ട്ട് അസിസ്റ്റ് ഉപയോഗിച്ച് നടത്തിയ കേരളത്തിലെ മൂന്നാമത്തെയും മധ്യകേരളത്തില്‍ ആദ്യത്തേതുമാണ് മെഡിക്കല്‍ ട്രസ്റ്റില്‍ നടത്തിയ ചികില്‍സ.