മൂന്നാംകക്ഷിക്ക് പങ്കില്ല; ഇന്ത്യ-പാക് സംഘർഷം: മധ്യസ്ഥത വഹിച്ചെന്ന ചൈനയുടെ അവകാശവാദം തള്ളി ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷത്തിൽ മധ്യസ്ഥത വഹിച്ചെന്ന ചൈനയുടെ അവകാശവാദത്തെ തള്ളി ഇന്ത്യ. പാകിസ്താനുമായുള്ള വെടിനിർത്തലിന് തീരുമാനമെടുത്തതിന് പിന്നിൽ മൂന്നാംകക്ഷിയുടെ ഇടപെടലില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ചൈനയുടെ അവകാശവാദം തെറ്റാണെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് 'ഇന്ത്യാടുഡേ' റിപ്പോർട്ട് ചെയ്തു.