നാല് വർഷം നീണ്ട കാത്തിരിപ്പിന് അവസാനം; ബിടിഎസിന്റെ പുതിയ ആൽബം എത്തുന്നു
ലോകപ്രശസ്ത കൊറിയൻ സംഗീത ബാൻഡായ ബിടിഎസ് തിരിച്ചെത്തുന്നു. നാലുവർഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പുതിയ ആൽബം റിലീസ് തീയതി ബിടിഎസ് പുറത്തുവിട്ടത്. ആൽബം 2026 മാർച്ചിൽ റിലീസാകുമെന്ന വാർത്ത ബിടിഎസ് അംഗങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ദക്ഷിണ കൊറിയൻ ബാന്‍ഡിന്റെ പർപ്പിൾ മാജിക് കാണാൻ ഇനി കാത്തിരിപ്പ് ഏറെയില്ല എന്ന് വ്യക്തമായിക്കഴിഞ്ഞു.