കിരീടം നഷ്ടപ്പെട്ട് ടെസ്‍ല; പിടിച്ചെടുത്ത് ചൈനീസ് കമ്പനി, മസ്കിനോട് ബിവൈഡിയുടെ മധുര ‘പ്രതികാരം’
ലോകത്ത് ഒരുവർഷം ഏറ്റവുമധികം വിൽപന നേടുന്ന ഇലക്ട്രിക് വാഹനക്കമ്പനിയെന്ന നേട്ടം ആദ്യമായി കൈവിട്ട് ശതകോടീശ്വരൻ ഇലോൺ മസ്ക് നയിക്കുന്ന ടെസ്‍ല. തുടർച്ചയായ രണ്ടാം വർഷവും ടെസ്‍ലയുടെ വിൽപന ഇടിഞ്ഞതോടെ, ചൈനീസ് ഇവി കമ്പനിയായ ബിവൈഡി ഒന്നാംസ്ഥാനം പിടിച്ചെടുത്തു. ടെസ്‍ല മേധാവി ഇലോൺ മസ്കിനോടുള്ള മധുര പ്രതികാരവുമായി ബിവൈഡിക്ക് ഈ നേട്ടം.