ഒറ്റ കുട്ടി നയം തിരിച്ചടിച്ചു; ഇളവ് കൊടുത്തിട്ടും മനസ്സുമാറ്റാതെ ദമ്പതികൾ, കോണ്ടത്തിന് നികുതി ചുമത്തി പ്രശ്നം പരിഹരിക്കാൻ ചൈന
പുതുവർഷത്തിലെ ആദ്യദിനത്തിൽതന്നെ പ്രാബല്യത്തിൽ വരുംവിധം കോണ്ടത്തിന് 13% നികുതി ഏർപ്പെടുത്തി ചൈന. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ‘ഒറ്റകുട്ടി നയം’ ഒടുവിൽ തിരിഞ്ഞുകുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. ജനസംഖ്യ നിയന്ത്രിക്കുന്നതിന് ആയിരുന്നു ദമ്പതികൾക്ക് ഒരു കുഞ്ഞുമാത്രം മതിയെന്ന കർശന നിയമം ചൈന കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായി രാജ്യത്ത് കോണ്ടത്തിന്റെ നികുതിയും എടുത്ത് കളഞ്ഞിരുന്നു.