കെഎസ്ആര്‍ടിസിക്ക് 93.72 കോടി രൂപ ധനസഹായം നൽകി സംസ്ഥാന സർക്കാർ
കെ.എസ്.ആര്‍.ടി.സിക്ക് ധനസഹയമായി 93.72 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. ധനകാര്യ മന്ത്രി കെഎൻ ബാലഗോപാലാണ് കാര്യം അറിയിച്ചത്. പെന്‍ഷന്‍ വിതരണത്തിന് 73.72 കോടി രൂപയും മറ്റ് ആവശ്യങ്ങള്‍ക്ക് 20 കോടി രൂപയുമാണ് ലഭ്യമാക്കിയത്.