ഐഎസ്‌ജെഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; തിരുവല്ലയിൽ മാത്യു ടി തോമസ്, ചിറ്റൂരിൽ മുരുകദാസ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സഖ്യകക്ഷിയായ ഐഎസ്‌ജെഡി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മാത്യു ടി തോമസ് തിരുവല്ലയിൽ മത്സരിക്കും. ചിറ്റൂരിൽ വി.മുരുകദാസും എറണാകുളത്ത് സാബു ജോർജും സ്ഥാനാർഥികളാകും.
കോവളത്തെ സ്ഥാനാർഥിയെ പിന്നീടാകും പ്രഖ്യാപിക്കുക. ജനതാദൾ എസ് കേരള ഘടകമാണ് ഐഎസ്ജിഡി എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചത്. 2021-ൽ ജനതാദൾ എസ് എന്ന നിലക്കാണ് മത്സരിച്ചിരുന്നത്. തിരുവല്ലയിലെ സിറ്റിങ് എംഎൽഎയാണ് മാത്യു ടി തോമസ്. 2006 മുതൽ അദ്ദേഹം തിരുവല്ലയെ പ്രതിനിധീകരിക്കുന്നുണ്ട്.
ചിറ്റൂരിൽ സിറ്റിങ് എംഎൽഎയും വൈദ്യുത മന്ത്രിയുമായ കെ.കൃഷ്ണൻകുട്ടി ഇത്തവണ മാറിനിൽക്കുന്ന സാഹചര്യത്തിലാണ് വി.മുരുകദാസ് സ്ഥാനാർഥിയാകുന്നത്.