തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടിത്തം; രോഗികളെ ഒഴിപ്പിക്കുന്നു
തിരുവനന്തപുരം മെഡിക്കൽ കേളേജിൽ വൻ തീപിടിത്തം. മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിലാണ് ഇന്ന് രാവിലെ തിപിടിത്തമുണ്ടായത്. സർജിക്കൽ ഐ സി യുവിന്റെ സമീപത്താണ് സംഭവം. ഇവിടെ നിന്ന് രോഗികളെ മറ്റുള്ള സ്ഥലത്തേക്ക് മാറ്റുകയാണ്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് സംശയം. ഈ ബ്ലോക്കിൽ നിരവധി രോഗികളുമുണ്ടായിരുന്നു. തീ നിയന്ത്രണ വിധേയമായതായി അഗ്നിരക്ഷാ സേന അറിയിച്ചു. നാല് യൂണിറ്റുകൾ സംയുക്തമായി നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. രോഗികൾഎല്ലാവരും സുരക്ഷിതരാണെന്നും പരിഭ്രമിക്കേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ, തീ പടർന്നപ്പോഴുണ്ടായ കനത്ത പുക ശ്വസിച്ചത് തങ്ങളെ വല്ലാതെ ബുദ്ധിമുട്ടിച്ചതായി ചികിത്സയിലായിരുന്ന രോഗികൾ പ്രതികരിച്ചു.