... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
#‘നിങ്ങൾ ഇവിടെ ഒരിക്കലും അന്യനല്ല, കേരളം നിങ്ങളുടേത് കൂടി’; കമലഹാസന്റെ സ്നേഹാശംസകൾക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

‘നിങ്ങൾ ഇവിടെ ഒരിക്കലും അന്യനല്ല, കേരളം നിങ്ങളുടേത് കൂടി’; കമലഹാസന്റെ സ്നേഹാശംസകൾക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

കേരളത്തിൽ തുടർഭരണത്തിന് ആശംസകൾ നേർന്ന കമലഹാസന് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെ തന്നെ ആണ് കമല്ഹാസന് സ്നേഹാശംസകൾ മുഖ്യമന്ത്രി അറിയിച്ചത്. കേരളം കമൽഹാസന്റേത് കൂടിയാണെന്നും മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഈ മണ്ണിൽ ആരും തന്നെ അന്യരല്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ജനങ്ങളുടെ ക്ഷേമത്തിലും യഥാർത്ഥ വികസനത്തിലുമാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുരോഗമനപരമായ ഈ ചിന്താഗതി നമുക്ക് ഒരുമിച്ച് നിലനിർത്താമെന്നും, കേരളം തീർച്ചയായും ജയിക്കും എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന് എല്ലാവിധ ആശംസകളും നേരുകയാണ് എന്നും എല്ലാറ്റിനും ഉപരിയായി, കേരളം എന്റേയും കേരളമാണെന്ന് എനിക്ക് തോന്നുന്നു എന്നുമാണ് കമൽഹാസൻ തന്റെ കുറിപ്പിൽ പറഞ്ഞിരുന്നത്. ചിലർ അവരുടെ ഇടുങ്ങിയ ചിന്താ​ഗതികളിൽ എന്നെ ഒരു പുറത്തുള്ള ഒരാളായി ചിത്രീകരിച്ചാലും എനിക്ക് കേരളത്തോട് വൈകാരികമായ ഒരു ബന്ധമാണുള്ളത് എന്നും അദ്ദേഹം കുറിച്ചു.

ഏപ്രിൽ ഒൻപതിനാണ് കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. ഒരു മാസത്തോളമുള്ള കാത്തിരിപ്പിനു ശേഷം മെയ് നാലിനാകും വിധി അറിയാൻ സാധിക്കുക. സംസ്ഥാനത്ത് എൽഡിഎഫ് പ്രചാരണപ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.

Source : Kairali News

1 hour ago

Home Flash News