... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
#താരപ്പൊലിമ തുടർന്ന് ട്വൻ്റി 20; നര്‍ത്തകിയും നടിയുമായ അനിത തോമസ് വൈപ്പിൻ മണ്ഡലത്തിൽ സ്ഥാനാർഥി

താരപ്പൊലിമ തുടർന്ന് ട്വൻ്റി 20; നര്‍ത്തകിയും നടിയുമായ അനിത തോമസ് വൈപ്പിൻ മണ്ഡലത്തിൽ സ്ഥാനാർഥി

നിയമസഭാ തെരഞ്ഞെടുപ്പിൽ താരപ്രഭ വിടാതെ ട്വൻ്റി 20. വൈപ്പിൻ നിയോജക മണ്ഡലത്തിലെ ട്വന്റി20 എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി നര്‍ത്തകിയും നടിയും സംരംഭകയുമായ അനിത തോമസിനെ (Anitha Thomas) പ്രഖ്യാപിച്ചു. കൊച്ചി സ്വദേശിനിയും കൊച്ചിന്‍ കോളേജ് അലുമിനി അസ്സോസിയേഷന്‍ രക്ഷാധികാരിയും, സാമൂഹിക പ്രവര്‍ത്തകയുമായ അനിത തോമസ് കഴിഞ്ഞ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷന്‍ രവിപുരം ഡിവിഷനില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ അനിതയുടെ കന്നി അങ്കമാണിത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. വൈപ്പിൻ മണ്ഡലത്തില്‍ 2021-ല്‍ ട്വന്റി20 ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. എന്‍ഡിഎയുടെ ഉറപ്പാക്കിയ മണ്ഡലങ്ങളില്‍ ഒന്നാണിതെന്നും സാബു ജേക്കബ് പറഞ്ഞു.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി20 പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ നാലാംഘട്ട പട്ടിക പാര്‍ട്ടി പ്രസിഡന്റ് സാബു എം.ജേക്കബ് കഴിഞ്ഞ ദിവസം പുറത്തുവിട്ടു. എന്‍.ഡി.എ. സഖ്യത്തിനും പ്രത്യേകിച്ച് ട്വന്റി20ക്കും വ്യക്തമായ മേല്‍ക്കൈയുള്ള അങ്കമാലി, തൃപ്പുണിത്തുറ, പെരുമ്പാവൂര്‍, ഏറ്റുമാനൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പാര്‍ട്ടി പ്രസിഡന്റ് പ്രഖ്യാപിച്ചത്. അങ്കമാലിയില്‍ പ്രോമി കുര്യാക്കോസ്, തൃപ്പുണിത്തുറയില്‍ അഞ്ജലി നായര്‍, പൊരുമ്പാവൂരില്‍ ലക്ഷ്മി പ്രിയ, ഏറ്റുമാനൂരില്‍ വീണാ നായര്‍ എന്നിവരാണ് എന്‍.ഡി.എയ്ക്കുവേണ്ടി ജനവിധി തേടുക.

Source : News18Kerala

1 hour ago

Home Flash News