... SMACY
Home Flash News {"Tamil Nadu":"Ariyalur,Chengalpattu,Chennai,Coimbatore,Cuddalore,Dharmapuri,Dindigul,Erode,Kallakurichi,Kanchipuram,Kanyakumari,Karur,Krishnagiri,Madurai,Mayiladuthurai,Nagapattinam,Nilgiris,Namakkal,Perambalur,Pudukkottai,Ramanathapuram,Ranipet,Salem,Sivaganga,Tenkasi,Tirupur,Tiruchirappalli,Theni,Tirunelveli,Thanjavur,Thoothukudi,Tirupattur,Tiruvallur,Tiruvarur,Tiruvannamalai,Vellore,Viluppuram,Virudhunagar","Kerala ":"Alappuzha,Ernakulam,Idukki,Kannur,Kasargod,Kollam,Kottayam,Kozhikode,Malappuram,Palakkad,Pathanamthitta,Thiruvananthapuram,Thrissur,Wayanad ","Pondichery":"Karaikal,Mahe,Puduchery,Yanam","Karnataka":"Bagalkot,Ballari,Belagavi,BengaluruRural,BengaluruUrban,Bidar,Chamarajanagar,Chikkaballapur,Chikkamagaluru,Chitradurga,DakshinaKannada,Davanagere,Dharwad,Gadag,Hassan,Haveri,Kalaburagi,Kodagu,Kolar,Koppal,Mandya,Mysuru,Raichur,Ramanagara,Shivamogga,Tumakuru,Udupi,UttaraKannada,Vijayanagara,Vijayapura,Yadgir","Andhra Pradesh":"AlluriSitharamaRaju,Anakapalli,Ananthapuram,Annamayya,Bapatla,Chittoor,EastGodavari,Eluru,Guntur,Kakinada,KonaSeema,Krishna,Kurnool,Manyam,Nandyal,NTR,Palnadu,Prakasam,SPSNellore,SriSatyasai,Thirupathi,Srikakulam,Vishakhapatnam,Vizianagaram,WestGodavari,YSRKadapa","Telangana":"Adilabad,BhadradriKothagudem,Hanumakonda,Hyderabad,Jagtial,Jangaon,JayashankarBhupalpally,JogulambaGadwal,Kamareddy,Karimnagar,Khammam,KumuramBheemAsifabad,Mahabubabad,Mahabubnagar,Mancherial,Medak,MedchalMalkajgiri,Mulugu,Nagarkurnool,Nalgonda,Narayanpet,Nirmal,Nizamabad,Peddapalli,RajannaSircilla,Rangareddy,Sangareddy,Siddipet,Suryapet,Vikarabad,Wanaparthy,Warangal,YadadriBhuvanagiri"} Login
#ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ന്യൂദൽഹി: ഇ​ന്ത്യ​യും ചൈ​ന​യും ത​മ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപരം മെച്ചപ്പെടുന്നു. ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ച രേഖപ്പെടുത്തി. 2025ല്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 9.7 ശതമാനം വളര്‍ന്നു. ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍, ചെമ്മീന്‍, പെട്രോളിയം ലൈറ്റ് ഓയില്‍, ടെലികോം ഘടകപദാര്‍ത്ഥങ്ങള്‍ എന്നിവയാണ് ഇന്ത്യയില്‍ നിന്നും വന്‍തോതില്‍ കയറ്റുമതി ചെയ്യുന്നത്. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി കൂടുതല്‍ ഉല്‍പന്നങ്ങള്‍ ഇന്ത്യ നിര്‍മ്മിക്കുന്നുതിനാല്‍ ഭാവിയില്‍ ചൈനയിലേക്ക് കൂടുതല്‍ കയറ്റുമതി നടത്താനാകുമെന്ന് ഇന്ത്യയ്‌ക്ക് പ്രതീക്ഷയുണ്ട്. ചൈനയുമായി ഇന്ത്യ ശ്രദ്ധാപൂര്‍വ്വം അടുക്കുന്നതിന് പിന്നില്‍ പല കാരണങ്ങളുമുണ്ട്. ചൈനയില്‍ നിന്നും വിലക്കുറവുള്ള അപൂര്‍വ്വ ധാതുക്കള്‍ ലഭിക്കുന്നതിന് ഇന്ത്യയ്‌ക്ക് താല്‍പര്യമുണ്ട്. അങ്ങിനെയെങ്കില്‍ പല മേഖലയിലെയും ഉല്‍പാദനം ഇന്ത്യയ്‌ക്ക് ത്വരിതപ്പെടുത്താന്‍ സാധിക്കും. ഇലക്ട്രിക് കാറുകള്‍ മുതല്‍ ചില ആയുധങ്ങളുടെ നിര്‍മ്മാണത്തിന് വരെ റെയര്‍ എര്‍ത്ത് എന്ന് വിളിക്കുന്ന അപൂര്‍വ്വ ധാതുക്കള്‍ അത്യാവശ്യമാണ്. അതുപോലെ യുഎസിന്റെ നയംമാറ്റത്തിലെ അനിശ്ചിതത്വവും ഇന്ത്യയെ ചൈനയോട് അടുക്കാന്‍ പ്രേരിപ്പിക്കുന്നു. വ്യാപാരത്തില്‍ ഒരു ബാലന്‍സ് കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗം കൂടിയാണ് ഈ നീക്കം.

ഇപ്പോഴിതാ ഇരുരാജ്യങ്ങളും തമ്മിലുള്ള ചരക്ക് ഗതാഗതത്തിന്റെ കാര്യത്തില്‍ വലിയ തോതില്‍ ചെലവ് കുറയ്‌ക്കുന്ന പുതിയൊരു റൂട്ട് തുറക്കുകയാണ്. 2020ല്‍ നടന്ന ഗാല്‍വാന്‍ സംഘര്‍ഷത്തെതുടര്‍ന്ന് അടച്ചിട്ട ലിപുലേഖ് ചുരം വഴിയുള്ള ചരക്ക് വ്യാപാരമാണ് ഇന്ത്യയും ചൈനയും വീണ്ടും തുറക്കുന്നത്. ജൂണ്‍ മുതല്‍ ഇതിലൂടെ വ്യാപാരം വീണ്ടും ആരംഭിയ്‌ക്കും. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ പി​ത്തോ​റ​ഗ​ഡ് ജി​ല്ല​യി​ലാണ് ലി​പു​ലേ​ഖ് ചു​രം. ഇ​ന്ത്യ, ചൈ​ന, നേ​പ്പാ​ൾ എ​ന്നീ മൂ​ന്ന് രാ​ജ്യ​ങ്ങ​ളു​ടെ അ​തി​ർ​ത്തി സം​ഗ​മി​ക്കു​ന്ന ഇ​ട​മാ​യ​തി​നാ​ൽ സൈ​നി​ക​മാ​യും ത​ന്ത്ര​പ​ര​മാ​യും ഈ ​പ്ര​ദേ​ശം ഇ​ന്ത്യ​യ്‌ക്ക് അ​തീ​വ പ്ര​ധാ​ന​മാ​ണ്.2020ൽ ​ഗാ​ൽ​വ​ൻ താ​ഴ്‌​വ​ര​യി​ലെ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ന​യ​ത​ന്ത്ര പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണംക​ഴി​ഞ്ഞ ആ​റ് വ​ർ​ഷ​മാ​യി ഈ ​പാ​ത വ​ഴി​യു​ള്ള വ്യാ​പാ​രം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ക്രം മി​സ്രി ഉ​ത്ത​രാ​ഖ​ണ്ഡ് ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് അ​യ​ച്ച ക​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും വാ​ണി​ജ്യ മ​ന്ത്രാ​ല​യ​വും ഇ​തി​ന് അ​നു​മ​തി ന​ൽ​കി​യ​താ​യി വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Source : Janmabhumi

2 hours ago

Home Flash News