ചിറ്റൂരിൽ ഇടതുമുന്നണിക്ക് വോട്ട് ചെയ്യണമെന്ന് ബിജെപി സ്ഥാനാർഥി; ഫെയ്സ്ബുക്ക് പോസ്റ്റില്‍ വിവാദം
ചിറ്റൂർ മണ്ഡലത്തിൽ ഇടത് മുന്നണി സ്ഥാനാർഥിക്ക് വോട്ടഭ്യർത്ഥിച്ച് ബിജെപി സ്ഥാനാർഥി പ്രണേഷ് രാജേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ബിജെപി സ്ഥാനാർഥിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് ഇടതുമുന്നണി സ്ഥാനാർഥി വി. മുരുകദാസിന് വോട്ട് നൽകണമെന്ന് ആവശ്യപ്പെടുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് വന്നത്. മിനിറ്റുകൾക്കുള്ളിൽ പോസ്റ്റ് നീക്കം ചെയ്തെങ്കിലും ഇതിന്റെ സ്ക്രീൻഷോട്ടുകൾ പ്രചരിച്ചതോടെ ബിജെപി സ്ഥാനാർഥി വെട്ടിലായി. ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഇക്കാര്യം ഉന്നയിച്ച് പരാതി നൽകിയിട്ടുണ്ടെന്നും എൻഡിഎ സ്ഥാനാർഥി പ്രണേഷ് രാജേന്ദ്രൻ വ്യക്തമാക്കുന്നു. ഇടതുമുന്നണി സ്ഥാനാർഥി വി. മുരുകദാസിന്റെ ചിഹ്നമായ 'മോതിരത്തിന്' വോട്ട് ചെയ്യണമെന്നും വികസന തുടർച്ചയ്ക്കായി ഇടതിന് വോട്ട് നൽകണമെന്നും പോസ്റ്റിൽ വ്യക്തമായി പറയുന്നു. കൂടാതെ, യുഡിഎഫ് നടത്തുന്നത് തരംതാഴ്ന്ന രാഷ്ട്രീയമാണെന്നും ജനാധിപത്യത്തെ പരിഹസിക്കുന്ന കോൺഗ്രസ് നാടകത്തിന് ചിറ്റൂർ മറുപടി നൽകുമെന്നും പോസ്റ്റിൽ പരാമർശമുണ്ട്.
ഇടതുമുന്നണി സ്ഥാനാർഥി വി. മുരുകദാസിന്റെ ചിഹ്നമായ 'മോതിരത്തിന്' വോട്ട് ചെയ്യണമെന്നും വികസന തുടർച്ചയ്ക്കായി ഇടതിന് വോട്ട് നൽകണമെന്നും പോസ്റ്റിൽ വ്യക്തമായി പറയുന്നു. കൂടാതെ, യുഡിഎഫ് നടത്തുന്നത് തരംതാഴ്ന്ന രാഷ്ട്രീയമാണെന്നും ജനാധിപത്യത്തെ പരിഹസിക്കുന്ന കോൺഗ്രസ് നാടകത്തിന് ചിറ്റൂർ മറുപടി നൽകുമെന്നും പോസ്റ്റിൽ പരാമർശമുണ്ട്. ബിജെപി - എൽഡിഎഫ് ഡീലെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാർഥി സുമേഷ് അച്യുതൻ രംഗത്തെത്തി. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഇത്തരമൊരു പോസ്റ്റ് വന്നതെന്നും ഇതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ബിജെപി സ്ഥാനാർത്ഥി പ്രണേഷ് രാജേന്ദ്രൻ വ്യക്തമാക്കി.