Select Location
All Locations
State
Region
City / District
ഐപിഎല്ലിൽ ലക്നൗവിനെതിരെ ബെംഗളൂരുവിനു തകർപ്പൻ ജയം

ഐപിഎല്ലിൽ ലക്നൗവിനെതിരെ ബെംഗളൂരുവിനു തകർപ്പൻ ജയം

ഐപിഎൽ 2026 സീസണിലെ ഇന്ന് നടന്ന മത്സരത്തിൽ റോയൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ലക്നൗ സൂപ്പർ ജയൻ്റ്‌സിനെനെ 5 വിക്കറ്റിന് തോൽപ്പിച്ചു. ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കളിയുടെ എല്ലാ മേഖലയിലും ലക്നൗനെ ആതിഥേയർ പിന്നിലാക്കി. 147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബെംഗളൂരു15.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി. വിരാട് കോഹ്ലി 49 റൺസുമായി ടീമിന് ശക്തമായ തുടക്കം നൽകി. രാജത് പാട്ടിദാർ (27)യും ജിതേഷ് ശർമ്മ (23)യും മധ്യ ഓവറുകളിൽ റൺസ് കണ്ടെത്തി മത്സരം ആർ.സി.ബി.യുടെ ഭാഗത്തേക്ക് തിരിച്ചു. അവസാന ഘട്ടത്തിൽ ടിം ഡേവിഡും റോമാരിയോ ഷെപ്പേർഡും മത്സരം ഫിനിഷ് ചെയ്തു. ലക്നൗ ബൗളർമാരിൽ പ്രിൻസ് യാദവ് മൂന്നും ആവേശ ഖാൻ രണ്ടും വിക്കറ്റുകൾ നേടി. നേരത്തെ ടോസ് നേടിയ ബെംഗളൂരു ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ 20 ഓവറിൽ 146 റൺസിന് എല്ലാവരും പുറത്തായി. മിച്ചൽ മാർഷ് (40), അയുഷ് ബദോണി (38), മുകുൾ ചൗധരി (39) എന്നിവരാണ് ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത്. ബെംഗളൂരു ബൗളർമാരിൽ രസിഖ് സലാം ദാർ നാല് വിക്കറ്റുകൾ നേടിയപ്പോൾ ഭുവനേശ്വർ കുമാർ 3 വിക്കറ്റുകളും, ക്രുനാൽ പാണ്ഡ്യ 2 വിക്കറ്റുകളും നേടി മികച്ച പിന്തുണ നൽകി.


24 News 2 hours ago
Home Flash News