ഈ കളി കാര്യമാണ്… യുദ്ധം കനക്കുന്നുണ്ട്, ഇറാൻ അമേരിക്കയുടെ ഗ്രൗണ്ടിലിറങ്ങും; ലോകകപ്പിൽ മാറ്റമില്ല
അമേരിക്കയും ഇസ്രേയേലും ചേർന്ന് ഇറാന് നേരെ നടത്തുന്ന ആക്രമണങ്ങളും ഇറാൻ്റെ പ്രത്യാക്രമണങ്ങളും തുടരുകയാണ്. അമേരിക്കയുടെ ഏകാധിപത്യ നയങ്ങൾക്ക് മുന്നിൽ മുട്ട് മടക്കില്ലെന്ന് ഇറാൻ സമാധാന ചർച്ചകൾക്കിടയിലും വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ സാഹചര്യത്തിലാണ് ഫിഫ വേൾഡ് കപ്പെത്തുന്നത്. ഇത്തവണ വേൾഡ് കപ്പ് നടക്കുന്നത് അമേരിക്കയിലാണ്. എന്നാൽ യുദ്ധസാഹചര്യത്തിൽ ഇറാൻ ടീം അമേരിക്കയിൽ ഗ്രൗണ്ടിലിറങ്ങുമോ എന്നതായിരുന്നു ആരാധകരുടെ ഉൾപ്പെടെ സംശയം. ഇപ്പോൾ ഫിഫ ഷെഡ്യൂളിൽ മാറ്റമുണ്ടാകില്ലെന്ന് അറിയിച്ചിരിക്കുകയാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ. വരാനിരിക്കുന്ന ലോകകപ്പിൽ ഇറാൻ തീർച്ചയായും പങ്കെടുക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. അമേരിക്ക മെക്സിക്കോ കാനഡ എന്നിവടങ്ങളിലായി ജൂൺ 11 നാണ് മത്സരങ്ങൾ ആരംഭിക്കുക. അതിമനിടയിൽ സമാധാനത്തിൻ്റെ നാളുകൾ വരുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇറാൻ ടീം യോഗ്യത നേടിയവാരാണ്.
അവർ പ്രതിനിധീകരിക്കുന്നത് അവിടുത്തെ ജനതെയെയാണ് എന്നും അദ്ദേഹം പറഞ്ഞു. ഇറാൻ്റെ മത്സരങ്ങൾ ഇറാനിലേക്ക് മാറ്റണമെന്നായിരുന്നു ആദ്യഘട്ടത്തിൽ ഉയർന്ന് വന്ന ആവശ്യം. എന്നാൽ അത് ഫിഫ പരിഗണിച്ചിരുന്നില്ല. എല്ലാ രാജ്യങ്ങൾക്കും സുരക്ഷിതമായി ലോക കപ്പിൽ പങ്കെടുക്കാനുള്ള സൗകര്യമുണ്ടാക്കുമെന്നും ജിയാനി ഇൻഫാന്റിനോ പറഞ്ഞിരുന്നു.