ആപ്പിളിന്റെ ആദ്യ സ്മാര്‍ട്ട് കണ്ണടയില്‍ റിങ് ലൈറ്റ് ഉണ്ടോ? എൻ50യുടെ മറ്റു വിശേഷങ്ങളും അറിയാം
ആദ്യ സ്മാര്‍ട് ഗ്ലാസസിന്റെ പണിപ്പുരയിലാണ് ആപ്പിള്‍ എന്നും അത് മാസങ്ങള്‍ക്കുള്ളില്‍ പുറത്തിറക്കിയേക്കാമെന്നുമുള്ള അവകാശവാദം നടത്തിയിരിക്കുന്നത് ബ്ലൂംബര്‍ഗിന്റെ മാര്‍ക്ക് ഗുര്‍മന്‍ ആണ്. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ ഈ സ്മാര്‍ട്ട് കണ്ണടയില്‍ ഉള്ള ക്യാമറയ്ക്ക് ചുറ്റും ലൈറ്റ് (surrounding lights) ഉണ്ട് എന്നതാണ്. എന്തിനായിരിക്കും അത്തരത്തില്‍ ഒരു ലൈറ്റ് എന്നും ഇനി അത് എന്തെങ്കിലും തരത്തിലുള്ള റിങ് ലൈറ്റ് ആയിരിക്കുമോ എന്നുമൊക്കെയുളള ചര്‍ച്ചയും ആരംഭിച്ചു. ക്യാമറകള്‍ ലംബമായി ആണ് പിടിപ്പിക്കുക എന്നും അവയ്ക്ക് ഓവല്‍ ഷെയിപ്പ് ആയിരിക്കുമെന്നും ഗുര്‍മന്‍ പറയുന്നു. എന്നാല്‍, അവയക്കു ചുറ്റും സറൗണ്ടിങ് ലൈറ്റ്‌സും ഉണ്ടാകും.
റിങ് ലൈറ്റ് ആയിരിക്കില്ലെന്ന് മെറ്റയുടെ റേബാന്‍ സ്മാര്‍ട് കണ്ണടകളില്‍ ഉള്ളത് വൃത്താകൃതിയിലുള്ള ക്യാമറകളാണ്. ഇവ ഉപയോഗിച്ച് റെക്കോഡ് ചെയ്യുമ്പോള്‍ അതിനൊപ്പമുള്ള ലൈറ്റ് മിന്നിത്തെളിയും. എന്നാല്‍, ഈ ലൈറ്റ് ബ്ലിങ്ക് ചെയ്യുന്നത് എന്തിനാണ് എന്ന് ക്യാമറയ്ക്ക് മുന്നിലുള്ള ആളുകള്‍ക്ക് മനസിലാകണമെന്നില്ല. പോരെങ്കില്‍ ആ ലൈറ്റ് പ്രവര്‍ത്തനരഹിതമാക്കാം. അല്ലെങ്കില്‍ ബ്ലോക്ക് ചെയ്യാം. മെറ്റാ റേബാന്‍ സ്മാര്‍ട്ട് കണ്ണടകള്‍ അണിഞ്ഞിരിക്കുന്ന ആളുകള്‍ക്ക് മുന്നില്‍ വരുന്നവരുടെ സ്വകാര്യതയെ മാനിക്കാത്ത പ്രവൃത്തിയായി വിമര്‍ശകര്‍ കാണുന്നു. എന്നാല്‍, അത്തരത്തില്‍ ഒരു സംശയത്തിനും ഇട നല്‍കാത്ത രീതിയില്‍ തങ്ങളുടെ സ്മാര്‍ട്ട് ഗ്ലാസസിലെ ക്യാമറകള്‍ ഉപയോഗിച്ച് വിഡിയോ റെക്കോഡിങ് ആരംഭിച്ചാല്‍ അല്ലെങ്കില്‍ ഫോട്ടോ എടുത്താല്‍ അത് വ്യക്തമായി മനസിലാക്കി നല്‍കാനുള്ളതായിരിക്കും അതിനു ചുറ്റുമുള്ള ലൈറ്റ് എന്നാണ് ഇപ്പോള്‍ കരുതുന്നത്.