Select Location
All Locations
State
Region
City / District
പ്രിസൈഡിങ് ഓഫീസറുടെ ഡയറി മറന്നുവെച്ചു; പാലക്കാട് മെറ്റീരിയൽ റൂം തുറക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ

പ്രിസൈഡിങ് ഓഫീസറുടെ ഡയറി മറന്നുവെച്ചു; പാലക്കാട് മെറ്റീരിയൽ റൂം തുറക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ

പാലക്കാട് വിക്ടോറിയ കോളേജിലെ മെറ്റീരിയൽ റൂം തുറക്കാൻ ഇലക്ഷൻ കമ്മീഷന്റെ തീരുമാനം. നെന്മാറ നിയോജക മണ്ഡലത്തിൻ്റെ മെറ്റീരിയൽ റൂം ആണ് തുറക്കുന്നത്. പ്രിസൈഡിങ് ഓഫീസറുടെ ഡയറി മറന്നു വെച്ചുവെന്നാണ് ഇലക്ഷൻ കമ്മീഷൻ നൽകുന്ന വിശദീകരണം. നേരത്തെ കോഴിക്കോട് മെറ്റീരിയൽ റൂം തുറന്നത് വിവാദമായിരുന്നു. കോഴിക്കോട് തുറന്നത് സ്ട്രോങ് റൂം ആണെന്നായിരുന്നു യുഡിഎഫ് വ്യാപകമായി പ്രചരിപ്പിച്ചത്. അതേസമയം സ്ഥാനാർഥികളെ ഫോൺ വിളിച്ചാണ് മെറ്റീരിയൽ റൂം തുറക്കുമെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചതെന്ന് യുഡിഎഫ്F സ്ഥാനാർഥി എ തങ്കപ്പൻ പറഞ്ഞു.

നേരത്തെ ജെഡിടിയിലെ സ്ട്രോങ് റൂം തുറന്നു എന്ന രീതിയിൽ വാർത്തകൾ പരന്നിരുന്നു. പിന്നാലെ ഇത് തെറ്റാണെന്ന് അറിയിച്ച് പേരാമ്പ്ര റിട്ടേണിംഗ് ഓഫീസർ രം​ഗത്തെത്തി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എൻകോർ സോഫ്റ്റ്‌വെയറിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായി, പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകൾ സൂക്ഷിച്ച സീൽ ചെയ്യാത്ത മുറിയാണ് തുറന്നതെന്നും സ്ഥാനാർത്ഥികളുടെ ഏജൻറുമാരുടെ സാന്നിധ്യത്തിൽ ആയിരുന്നു ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ഇവിഎമ്മോ പോസ്റ്റൽ ബാലറ്റുകളോ സൂക്ഷിച്ച മുറി അല്ല തുറന്നതെന്നും റിട്ടേണിംഗ് ഓഫീസർ അറിയിച്ചിരുന്നു.


Kairali News 2 days ago
Home Flash News