Select Location
All Locations
State
Region
City / District
'ആ 2 പേരെയും മുംബൈ ഗ്രൗണ്ടിലിറക്കാതിരുന്നത് നന്നായി', മുംബൈ വിജയവഴിയിൽ തിരിച്ചെത്താനുള്ള കാരണം വ്യക്തമാക്കി ശ്രീകാന്ത്

'ആ 2 പേരെയും മുംബൈ ഗ്രൗണ്ടിലിറക്കാതിരുന്നത് നന്നായി', മുംബൈ വിജയവഴിയിൽ തിരിച്ചെത്താനുള്ള കാരണം വ്യക്തമാക്കി ശ്രീകാന്ത്

മുംബൈ: തുടർ തോൽവികൾക്ക് ശേഷം ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈ ഇന്ത്യൻസ് നേടിയ തകർപ്പൻ വിജയത്തിന് പിന്നാലെ, ടീമിലെ മുതിർന്ന താരങ്ങൾക്കെതിരെ പരിഹാസവുമായി മുൻ ഇന്ത്യൻ നായകനപം ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. ടീമിലെ സീനിയർ പേസർമാരായ ഷാർദ്ദുൽ താക്കൂർ, ദീപക് ചാഹർ എന്നിവരെയാണ് തന്‍റെ യുട്യൂബ് ചാനലില്‍ ശ്രീകാന്ത് രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.

മധ്യഓവറുകളിൽ രണ്ട് നിർണ്ണായക വിക്കറ്റുകൾ വീഴ്ത്തി സാന്‍റ്നറും മുംബൈയുടെ വിജയം ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. നേരത്തെ, 45 പന്തിൽ 101 റൺസെടുത്ത തിലക് വർമ്മയുടെ മിന്നുന്ന സെഞ്ച്വറിയാണ് മുംബൈയെ 199 എന്ന കൂറ്റൻ സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് ആദ്യ പന്തിൽ തന്നെ തിരിച്ചടിയേറ്റു. ജസ്പ്രീത് ബുംറ സായ് സുദർശനെ പുറത്താക്കിയതോടെ തുടങ്ങിയ തകർച്ച 100 റൺസിൽ അവസാനിച്ചു. ഗുജറാത്തിന്‍റെ മധ്യനിരയുടെ ദൗർബല്യം ഒരിക്കൽ കൂടി തുറന്നുകാട്ടപ്പെട്ട മത്സരമായിരുന്നു ഇതെന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടി. 99 റൺസിന്‍റെ ഈ കൂറ്റൻ ജയത്തോടെ പോയിന്‍റ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് മുന്നേറാനും മുംബൈക്കായി. യുവതാരങ്ങളുടെ കരുത്തിൽ മുംബൈ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.


Asianet News 1 day ago
Home Flash News