Select Location
All Locations
State
Region
City / District
‘ഭീകരവാദത്തിന് മുന്നിൽ ഇന്ത്യ ഒരിക്കലും തലകുനിക്കില്ല’ പഹൽഗാം ആക്രമണ വാർഷികത്തിൽ ഇരകൾക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

‘ഭീകരവാദത്തിന് മുന്നിൽ ഇന്ത്യ ഒരിക്കലും തലകുനിക്കില്ല’ പഹൽഗാം ആക്രമണ വാർഷികത്തിൽ ഇരകൾക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ ഇരകൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിച്ചു. ഭീകരവാദത്തിന് മുന്നിൽ ഇന്ത്യ ഒരിക്കലും തലകുനിക്കില്ലെന്നും ഇരകളുടെ ത്യാഗം രാജ്യം മറക്കില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു

കഴിഞ്ഞ വർഷം നടന്ന ക്രൂരമായ പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ആദരാഞ്ജലി അർപ്പിച്ചു. ആക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ, മരിച്ചവരുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു. എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പ്രധാനമന്ത്രി ഇങ്ങനെ കുറിച്ചു: "കഴിഞ്ഞ വർഷം ഇതേ ദിവസം നടന്ന ദാരുണമായ പഹൽഗാം ഭീകരാക്രമണത്തിൽ പൊലിഞ്ഞ നിരപരാധികളെ സ്മരിക്കുന്നു. അവർ ഒരിക്കലും മറക്കപ്പെടില്ല. ഈ തീരാനഷ്ടം അനുഭവിക്കുന്ന കുടുംബങ്ങൾക്കൊപ്പമാണ് എന്റെ ചിന്തകൾ."

ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ ഉറച്ച നിലപാട് ആവർത്തിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു: "ഒരു രാജ്യമെന്ന നിലയിൽ നാം ദുഖത്തിലും നിശ്ചയദാർഢ്യത്തിലും ഒന്നിച്ചുനിൽക്കുന്നു. ഭീകരവാദത്തിന്റെ ഒരു രൂപത്തിന് മുന്നിലും ഇന്ത്യ ഒരിക്കലും തലകുനിക്കില്ല. ഭീകരരുടെ ഹീനമായ ലക്ഷ്യങ്ങൾ ഒരിക്കലും വിജയിക്കില്ല."


News18Kerala 1 hour ago
Home Flash News