‘തിരിച്ചടിയിൽ പതറുന്നവരല്ല കമ്മ്യൂണിസ്റ്റുകാർ, മുണ്ട് മടക്കി കുത്തി തുടർന്ന് പ്രവർത്തിക്കും’; എം എം മണി
തിരിച്ചടിയിൽ പതറുന്നവരല്ല കമ്മ്യൂണിസ്റ്റുകാരെന്ന് എം എം മണി. മുണ്ടും മുറുക്കിയുടുത്ത് തുടർന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എൽഡിഎഫിന് ഉണ്ടായത് ശക്തമായ തിരിച്ചടിയാണ്. സംസ്ഥാന തലത്തിൽ തിരിച്ചടിയുണ്ടായി. അത് ഇടുക്കിയിലും പ്രതിഫലിച്ചു. മുണ്ടും മടക്കി കുത്തി വീണ്ടും പ്രവർത്തിക്കും. കൂടിയാലോചിച്ച് എന്താണ് സംഭവിച്ചതെന്നുള്ളത് പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഘടകക്ഷികളുമായി കൂടിയാലോചിച്ച് എന്താണ് സംഭവിച്ചതെന്ന് ചർച്ച ചെയ്യും. തിരുത്തൽ നടപടികൾ വരുത്തി മുൻപോട്ടു പോകും. ഭരണവിരുദ്ധ വികാരമാണോയെന്ന് വിലയിരുത്തിയിട്ടില്ല. ജനങ്ങൾ ചിന്തിക്കുന്നതിൽ അടിസ്ഥാനമുണ്ടോയെന്ന് പരിശോധിക്കും. തെരഞ്ഞെടുപ്പിനെ അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന പാർട്ടിയല്ല സി പി ഐ എം എന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, കേരളത്തിലെ മുഖ്യമന്ത്രി ആരാകണമെന്നുള്ള നിർണായക യോഗം ഇന്ന് ദില്ലിയിൽ ചേരും. മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. കെ സി വേണുഗോപാൽ, രാഹുൽ ഗാന്ധി എന്നിവർ പങ്കെടുക്കും.