Select Location
All Locations
State
Region
City / District
കോൺഗ്രസിനുള്ളിൽ ‘ഫ്ലക്സ് ബോർഡ് രാഷ്ട്രീയം’; കെസിയെ പിന്തുണച്ച് ആലപ്പുഴയിലും കൂറ്റൻ ഫ്ലക്സ് ബോർഡുകൾ

കോൺഗ്രസിനുള്ളിൽ ‘ഫ്ലക്സ് ബോർഡ് രാഷ്ട്രീയം’; കെസിയെ പിന്തുണച്ച് ആലപ്പുഴയിലും കൂറ്റൻ ഫ്ലക്സ് ബോർഡുകൾ

ആലപ്പുഴ നഗരത്തിൽ വീണ്ടും കെസി വേണുഗോപാലിനെ പിന്തുണച്ചു കൊണ്ടുള്ള കൂറ്റൻ ഫ്ലക്സ് ബോർഡുകൾ. ആലപ്പുഴ ജനറൽ ഹോസ്പിറ്റലിൽ ജംഗ്ഷനിൽ അടക്കം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ചെറുതും വലുതുമായ ഫ്ലക്സ് ബോർഡുകൾ ഉയർന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പേര് ആലേഖനം ചെയ്ത ഫ്ലക്സ് ബോർഡുകൾ ആണ് സ്ഥാപിച്ചിട്ടുള്ളത്. ദ റിയൽ ലീഡർ, നയിച്ചവൻ നായകൻ എന്നെല്ലാം ഇതിൽ എഴുതിയിട്ടുണ്ട്. ടീം യുഡിഎഫ് എന്നും ഇതോടൊപ്പം ചേർക്കുന്നു. ഇതോടെ ഓരോ ദിവസവും കഴിയുന്തോറും കോൺഗ്രസിനുള്ളിൽ ഫ്ലക്സ് ബോർഡ് രാഷ്ട്രീയം ചൂടുപിടിക്കുകയാണ്.

അതേസമയം മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പിടിവലിയിൽ വേണുഗോപാലിന്റെ എതിരാളികളായ വി ഡി സതീശനെയും രമേശ് ചെന്നിത്തലയെയും അനുകൂലിച്ചു വ്യാപകമായി പോസ്റ്ററുകളും ഫ്ലക്സുകളും ഉയരുന്നുണ്ട്. കോട്ടയം ജില്ലയിലെ പാലാ, ഈരാറ്റുപേട്ട എന്നിവിടങ്ങൾ വേണുഗോപാലിനെ പിന്തുണച്ച് ഫ്ലക്സ് ബോർഡുകൾ ഉയർന്നത്.“കേരളം കെ.സി. നയിക്കട്ടെ,” “അശ്വമേധം നയിക്കാൻ കെ.സി. വരുന്നു” എന്നീ സന്ദേശങ്ങളാണ് വിവിധ ബോർഡുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.


Kairali News 53 minutes ago
Home Flash News