Select Location
All Locations
State
Region
City / District
ഇന്ത്യൻ ടി20 ക്യാപ്റ്റൻ സ്ഥാനത്ത് അഴിച്ചുപണി; സൂര്യകുമാറിന് പകരം സഞ്ജു സാംസൺ? ശ്രേയസ് അയ്യറിനൊപ്പം പരി​ഗണനയിൽ

ഇന്ത്യൻ ടി20 ക്യാപ്റ്റൻ സ്ഥാനത്ത് അഴിച്ചുപണി; സൂര്യകുമാറിന് പകരം സഞ്ജു സാംസൺ? ശ്രേയസ് അയ്യറിനൊപ്പം പരി​ഗണനയിൽ

ഇന്ത്യൻ ടി20 ക്രിക്കറ്റ് ടീമിന്റെ അടുത്ത നായകനായി മലയാളി താരം സഞ്ജു സാംസൺ എത്തുമെന്ന് റിപ്പോർട്ടുകൾ. നിലവിലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ മാറ്റി പുതിയൊരാളെ നിയമിക്കാനാണ് സെലക്ഷൻ കമ്മിറ്റിയുടെ ആലോചന. പരിശീലകൻ ഗൗതം ഗംഭീർ സഞ്ജുവിനെ നായകസ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നതായാണ് വിവരം. സെലക്ഷൻ കമ്മിറ്റി സഞ്ജുവിന്റെ സ്ഥിരതയുള്ള ബാറ്റിംഗ് പ്രകടനത്തിലും നേതൃഗുണങ്ങളിലും അതീവ സംതൃപ്തരാണെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ നടന്ന ഐസിസി മെൻസ് ടി20 വേൾഡ് കപ്പ് ടൂർണമെന്റിൽ സഞ്ജു നടത്തിയ പ്രകടനം സാധ്യതകൾ വർധിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ടൂർണമെന്റിന്റെ ആദ്യ മത്സരങ്ങളിൽ അവസരം ലഭിക്കാതിരുന്ന സഞ്ജു, നിർണായക ഘട്ടത്തിൽ ടീമിലെത്തിയപ്പോൾ തന്നെ തന്റെ കഴിവ് തെളിയിക്കുകയായിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ നിർണായക മത്സരത്തിൽ പുറത്താകാതെ നേടിയ 97 റൺസ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി. തുടർന്ന് ഇംഗ്ലണ്ടും ന്യൂസിലൻഡും എതിരായ നോക്കൗട്ട് മത്സരങ്ങളിൽ 89 റൺസിന്റെ മികച്ച ഇന്നിംഗ്സുകളും സഞ്ജു കളിച്ചു. ടൂർണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്‌കാരവും സഞ്ജുവിനായിരുന്നു.ഇപ്പോൾ നടക്കുന്ന ഐപിഎൽ സീസൺ അവസാനിച്ചതിന് ശേഷം അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ ടി20 പരമ്പരകളിൽ സഞ്ജുവിന് നായകസ്ഥാനം നൽകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

നിലവിലെ ടി20 നായകനായ സൂര്യകുമാർ യാദവ് മോശം ഫോമിലൂടെയാണ് കടന്നുപോകുന്നത്. ലോകകപ്പിലും യുഎസിനെതിരായ ഒരു മികച്ച ഇന്നിംഗ്സ് ഒഴികെ കാര്യമായ പ്രകടനം നടത്താനും താരത്തിനായില്ല. ഇതോടെയാണ് പുതിയ നായകനെ കുറിച്ചുള്ള ചർച്ചകൾ ശക്തമായത്.അതേസമയം ശ്രേയസ് അയ്യറിനെയും നായകസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നുവെങ്കിലും 2023 ഡിസംബർ മുതൽ ഇന്ത്യയുടെ ടി20 ടീമിൽ സ്ഥിര സാന്നിധ്യമല്ലാത്തത് അദ്ദേഹത്തിന് തിരിച്ചടിയായെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.


Kairali News 4 days ago
Home Flash News