Select Location
All Locations
State
Region
City / District
‘രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ല; ആവശ്യത്തിന് ക്രൂഡ് ഓയിൽ ശേഖരമുണ്ട്’: പെട്രോളിയം മന്ത്രാലയം

‘രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ല; ആവശ്യത്തിന് ക്രൂഡ് ഓയിൽ ശേഖരമുണ്ട്’: പെട്രോളിയം മന്ത്രാലയം

രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ലെന്ന് പെട്രോളിയം മന്ത്രാലയം. ആവശ്യത്തിന് ക്രൂഡ് ഓയിൽ ശേഖരമുണ്ടെന്നും അന്തർ മന്ത്രാലയ വാർത്താസമ്മേളനത്തിൽ ജോയിന്റ് സെക്രട്ടറി സുജാത ശർമയുടെ മറുപടി. പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദേശം വന്നതിന് തൊട്ടു പിന്നാലെയാണ് പെട്രോളിയം മന്ത്രാലയം വ്യക്തത വരുത്തിയത്. അന്തർ മന്ത്രാലയ വാർത്താസമ്മേളനത്തിൽ ആയിരുന്നു മറുപടി.(Petroleum Ministry says there is no fuel crisis in India) ഹോർമുസ് കടലിടുക്ക് പ്രതിസന്ധിക്കിടെ വീണ്ടും എണ്ണ വിലയിൽ വർധനവുണ്ടായി. തിങ്കളാഴ്ച എണ്ണവില ബാരലിന് 3 ഡോളർ ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 104.47 ആയി. തിങ്കളാഴ്ച എണ്ണവില ബാരലിന് 3 ഡോളർ ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 104.47 ആയി. ആഗോളതലത്തിൽ നേരിടുന്ന പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിടാൻ ജനങ്ങളുടെ കൂട്ടായ പങ്കാളിത്തത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചിരുന്നു.

പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുന്നതിനും വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പെട്രോൾ, ഡീസൽ എന്നിവയുടെ ഉപഭോഗം കുറയ്ക്കുന്നതിനായി മെട്രോ ട്രെയിനുകൾ അടക്കം പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കണം. ചരക്കുനീക്കത്തിനായി റെയിൽവേയ്ക്ക് മുൻഗണന നൽകണം. ‘വർക്ക് ഫ്രം ഹോം’ സംവിധാനവും ഓൺലൈൻ ക്ലാസുകളും സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണം. ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് നിയന്ത്രിക്കണം. അത്യാവശ്യമില്ലാത്ത വിദേശയാത്ര ഒഴിവാക്കണമെന്നും പ്രധാനമന്ത്രി. ഭക്ഷ്യ എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നത് രാജ്യത്തിൻ്റെ സാമ്പത്തിക ഭദ്രതയ്ക്കും ജനങ്ങളുടെ ആരോഗ്യത്തിനും ഗുണകരമാണെന്ന് മോദി ചൂണ്ടിക്കാട്ടി. കർഷകർ രാസവളങ്ങളുടെ ഉപയോഗം 50 ശതമാനമായി കുറയ്ക്കണമെന്നും ഡീസൽ പമ്പുകൾക്ക് പകരം സൗരോർജത്തിലേക്ക് മാറണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ജനങ്ങൾ നിയന്ത്രണങ്ങൾ പാലിക്കണമെന്ന പ്രധാനമന്ത്രിയുടെ പ്രസംഗം പരാജയത്തിന്റെ തെളിവ് എന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.


24 News 1 hour ago
Home Flash News