എല്‍ഡിഎഫ് ഭരിച്ചാലും യുഡിഎഫ് ഭരിച്ചാലും ദിവ്യ എസ് അയ്യര്‍ തന്നെ വിഴിഞ്ഞം തുറമുഖം എംഡി
തിരുവനന്തപുരം: എല്‍ഡിഎഫ് ഭരിച്ചാലും യുഡിഎഫ് ഭരിച്ചാലും രണ്ടു കൂട്ടരുമായി സമവായത്തില്‍ പോകാന്‍ കഴിയുന്ന ചില ഐഎഎസ് ഉദ്യോഗസ്ഥരുണ്ട്. അക്കൂട്ടത്തില്‍ ദിവ്യ എസ് അയ്യരും.
കോണ്‍ഗ്രസ് നേതാവ് ശബരീനാഥന്റെ ഭാര്യയായി ഇരുന്നിട്ടും പിണറായി വിജയന്റെ ഗുഡ് ബുക്കില്‍ കയറിപ്പറ്റിയത് ദിവ്യ എസ് അയ്യരുടെ വലിയ വിജയമാണ്. അത്ര പരിചയസമ്പന്നയല്ലെങ്കിലും അവര്‍ വിഴിഞ്ഞം തുറമുഖം പോലെ ഇത്രയധികം ഉത്തരവാദിത്വമുള്ള, അദാനിയുമായി പങ്കാളിത്തമുള്ള ഒരു കമ്പനിയുടെ എംഡി പദവിയിലേക്ക് ഉയര്‍ന്നു എന്നത് ദിവ്യയുടെ മാത്രം മിടുക്കാണ്.
എല്‍ഡിഎഫ് മാറി. ഇപ്പോള്‍ യുഡിഎഫ് ഭരണം വന്നിരിക്കുന്നു.
അതിനാല്‍ ശബരീനാഥന്റെ ഭാര്യ എന്ന ലേബല്‍ ഈ കസേരയില്‍ ഇളകാതെ ഇരിക്കാന്‍ മതിയായ കാരണമാണ്. അതിനപ്പുറം കോണ്‍ഗ്രസില്‍ ജി. കാര്‍ത്തികേയന്‍ വളര്‍ത്തിയെടുത്ത നേതാവാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍. മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് ഹൈക്കമാന്‍റ് തെരഞ്ഞെടുത്ത ശേഷം സതീശന്‍ നേരെ പോയത് ശബരീനാഥന്റെ അച്ഛനായ അന്തരിച്ച ജി. കാര്‍ത്തികേയന്റെ വീട്ടിലേക്കാണ് കാര്‍ത്തികേയന്റെ ഭാര്യയും ശബരീനാഥന്റെ അമ്മയുമായ സുരേഖയുടെ മുന്‍പില്‍ വിതുമ്പിയ മുഖ്യമന്ത്രിയെയും കേരളം കണ്ടു. ഇതും ദിവ്യ എസ് അയ്യര്‍ക്ക് അടുത്ത അഞ്ച് വര്‍ഷം കൂടി ഇളകാതെ കസേരയില്‍ ഇരിക്കാനുള്ള കാരണമാണ്.